Thursday, October 1, 2026

ദക്ഷിണാഫ്രിക്കയുടെ കിവി ഫ്രൈ !ഏകദിന ലോകകപ്പിലെ ഗ്ളാമർ പോരാട്ടത്തിൽ ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 190 റണ്‍സിന്റെ വമ്പൻ വിജയം

പൂനെ : ഏകദിന ലോകകപ്പിലെ ഗ്ളാമർ പോരാട്ടത്തിൽ ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ വിജയം. 190 റണ്‍സിന്റെ വമ്പൻ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യമുയർത്തിയപ്പോൾ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസീലന്‍ഡിന് 67 റണ്‍സെടുത്തപ്പോഴേക്കും മുഴുവന്‍ വിക്കറ്റും നഷ്ടമായി. 60 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സിന് മാത്രമാണ് കിവീസ് നിരയില്‍ അൽപ്പമെങ്കിലും കേശവ് മഹാരാജ് നാലും മാര്‍കോ ജാന്‍സെന്‍ മൂന്നും വിക്കറ്റുകള്‍ പിഴുതു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റേയും (114) വാന്‍ഡര്‍ ഡസ്സന്റേയും (133) തകർപ്പൻ സെഞ്ചുറികളുടെ പിൻബലത്തിലാണ് 357 റണ്‍സിലെത്തിയത്. ഡേവിഡ് മില്ലര്‍ (53) അര്‍ധസെഞ്ചുറിയും നേടി.

തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയോടെ ന്യൂസീലന്‍ഡിന്റെ സെമിസാധ്യത പരുങ്ങലിലായി. ഇന്നത്തെ ജയത്തോടെ ദക്ഷിണാഫ്രിക്ക പട്ടികയില്‍ ഒന്നാമതായി. ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം ഇന്ത്യക്കെതിരെയാണ്.

Related Articles

Latest Articles