Sunday, April 28, 2024
spot_img

ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന്റെ പത്താം പതിപ്പിന് ക്രോയിഡണിൽ നവംബർ 25 ന് തിരിതെളിയും; ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് യുകെയുടെ മണ്ണിൽ ആദരവുമായി ലണ്ടൻ ഹിന്ദു ഐക്യവേദി

ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മരണാനന്തര ബഹുമതിയെന്നോണം ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദി നടത്തിവരുന്ന ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന്റെ പത്താം പതിപ്പിന് ക്രോയിഡോണിൽ നവംബർ 25, വൈകുന്നേരം 4:30 ന് തിരി തെളിയും.

നിരവധി കലാകാരന്മാരും പങ്കുചേരുന്ന പരിപാടിയിൽ സംഗീതാർച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ ആഘോഷ പരിപാടികൾക്കാണ് ഭാരവാഹികൾ രൂപം നൽകിയിരുന്നത്.

നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുക്കാറുള്ള UK യിലെ തന്നെ പ്രമുഖ സംഗീത പരിപാടികളിൽ ഒന്നാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. പ്രതിമാസ സത്‌സംഗ വേദിയിയായ വെസ്റ്റ് തോർന്റൺ കമ്മ്യൂണിറ്റി സെന്ററിലാണ് ഈ വർഷത്തെ സംഗീതോത്സവം നടക്കുന്നത്.


യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകൾ സംഗീതോത്സവത്തിൽ സ്വരാഞ്ജലി അർപ്പിക്കും. ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാർച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെയാണ് അവസാനിക്കുന്നത്.

സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ, പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ, വിജയകരമായി പത്താം വർഷവും കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വിപുലമായി അണിയിച്ചൊരുക്കാനാണ് ലണ്ടൻ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നത്.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ധന്യ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഭക്തി നിർഭരമായ സംഗീതോത്സവ വേദിയിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരായ രാജേഷ് രാമൻ (07874002934), സുരേഷ് ബാബു (‪07828137478‬), സുഭാഷ് ശാർക്കര (‪07519135993)‬, ജയകുമാർ (‪07515918523‬), ഗീതാ ഹരി (‪07789776536) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ഇതിന് പുറമെ [email protected] എന്ന ഇമെയിൽ വിലാസത്തിലോ https://www.facebook.com/londonhinduaikyavedi.org എന്ന ഫേസ്ബുക്ക് പേജിലോ ബന്ധപ്പെടാം

മോഹൻജി ഫൗണ്ടേഷൻ യുകെയുടെ ആഭിമുഖ്യത്തിൽ ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് ലണ്ടൻ ഹിന്ദു ഐക്യവേദിയാണ്.

പദ്ധതിയിലേക്ക് സംഭാവന ചെയ്ത് ഈ പുണ്യകർമ്മത്തിലേക്ക് ഭാഗമാകാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.
https://www.gofundme.com/f/london-sri-guruvayurappan-temple

Related Articles

Latest Articles