Thursday, May 2, 2024
spot_img

പഴയ 1921 സിനിമയിൽ പറഞ്ഞത് കേട്ട് സുടാപ്പികൾ ഞെട്ടി, ഇത്രയും വലിയ ചതി പ്രതീക്ഷിച്ചില്ല

വാരിയംകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചതോടെ വളരെയധികം വിവാദങ്ങളായിരുന്നു ഇവിടെ നിലനിന്നിരുന്നത്. വാരിയംകുന്നൻ എന്ന മതതീവ്രവാദിയുടെ കപടമുഖംമൂടി ഭൂരിഭാഗം പേരുടെയും മുന്നിൽ അഴിഞ്ഞു വീണത് ആഷിഖ് അബു പ്രഖ്യാപിച്ച പൃഥ്വിരാജ് നായകനായി എത്തുന്ന ആ സിനിമാപ്രഖ്യാപനത്തിലൂടെയായിരുന്നു. ഒടുവിൽ വിവാദങ്ങളുടെ അവസാനം ആഷിഖ് അബുവും പൃഥ്വിരാജും ആ സിനിമാപ്രഖ്യാപനത്തിൽ നിന്നും ഗത്യന്തരമില്ലാതെ പിന്മാറുകയായിരുന്നു. പിന്നീട് പലരും വാരിയംകുന്നൻ എന്ന സിനിമ പുറത്തിറക്കും എന്നൊക്കെ പറഞ്ഞ് മത്സരിക്കുകയായിരുന്നു‌. അതിലൊരാളാണ് ഒമർ ലുലു. ഒമർ ലുലു പറഞ്ഞത് 15 കോടി മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ ബാബു ആന്റണിയെ നായകനാക്കി മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്ഷൻ സിനിമ എടുക്കും എന്നായിരുന്നു‌. പക്ഷെ തൊട്ടടുത്ത ദിവസം തന്നെ ഒമർ ലുലു മലക്കം മറിഞ്ഞു. ഐവി ശശി സംവിധാനം ചെയ്ത പഴയ 1921 എന്ന സിനിമ വീണ്ടും കണ്ടു അതിനേക്കാൾ മികച്ച ഒരു സിനിമ ഇനി ഇറങ്ങേണ്ട ആവശ്യമില്ല എന്നൊക്കെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിച്ച് പിന്മാറുകയായിരുന്നു ഒമർ ലുലു. ആ പോസ്റ്റിൽ ഒമർ ലുലു പഴയ 1921 എന്ന സിനിമയെ വാഴ്ത്തിപ്പാടിയിട്ടുണ്ട്. പുതിയ വാരിയംകുന്നൻ പ്രതീക്ഷകൾ തകർത്തപ്പോൾ സുടാപ്പികളാകമാനം ഇപ്പോൾ പൊക്കിക്കൊണ്ട് നടക്കുന്നത് പഴയ 1921 എന്ന സിനിമയെയാണ്. മമ്മൂട്ടി നായകനായ ആ സിനിമയെ ആണ് വാരിയംകുന്നൻ സ്വാതത്ര്യസമര പോരാളി ആയിരുന്നു എന്നൊക്കെ സ്ഥാപിച്ചെടുക്കാൻ സുടാപ്പികൾ ചൂണ്ടിക്കാട്ടുന്നത്.

അങ്ങനെ 1921 എന്ന സിനിമയെ വാഴ്ത്തിപ്പാടുന്നവർ ആ സിനിമ കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. വൻതോതിലുള്ള വെള്ളപൂശലാണ് സിനിമയെങ്കിലും ആ സിനിമയുടെ ഇൻട്രൊ കണ്ടവരാരും വാരിയംകുന്നൻ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു എന്നോ മലബാർ കലാപം സ്വാതന്ത്ര്യസമരമായിരുന്നു എന്നോ തീർച്ചയായും പറയില്ല.

ഇതൊരു സ്വാതന്ത്ര്യസമരം അല്ലെന്നും അതുവരെ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന ഇന്ത്യൻ മുസ്ലീങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കിയിലെ സുൽത്താനെ സ്ഥാനഭ്രഷ്ടനാക്കിയതോടെ ബ്രിട്ടനെതിരായ് സമരം ചെയ്തത് മാത്രമാണ് ഖിലാഫത്ത് സമരമെന്ന് കൃത്യമായി പച്ചയ്ക്ക് 1921 എന്ന സിനിമയുടെ ഇൻട്രോയിൽ പറയുന്നുണ്ട്‌.

ഇൻട്രൊയിൽ നൽകിയിരിക്കുന്ന വോയിസ് ഓവർ ഇങ്ങനെയാണ്. ഒന്നാംലോക മഹായുദ്ധത്തിൽ ഇസ്ലാം മത രക്ഷകനും ദൈവപ്രതിനിധിയുമായ തുർക്കി സുൽത്താനെതിരായി ഇന്ത്യയിലെ മുഹമ്മദീയർ ബ്രിട്ടീഷ് പക്ഷത്ത് ചേർന്നത് മുഹമ്മദീയരുടെ പുണ്യസ്ഥലങ്ങൾക്ക് യാതൊരു വിധ ഹാനിയും വരുത്തില്ല എന്ന ബ്രിട്ടീഷ് ചക്രവർത്തിയുടെ വാഗ്ദത്തം വിശ്വസിച്ചായിരുന്നു. എന്നാൽ യുദ്ധം ജയിച്ചപ്പോൾ ബ്രിട്ടീഷുകാർ ഈ വാഗ്ദത്തം മറന്നു. തുർക്കി സാമ്രാജ്യം സഖ്യകക്ഷികൾ ഭാഗിച്ചെടുത്തു. സുൽത്താനെ അപമാനിച്ചു. ഖലീഫയുടെ പദവി നഷ്ടപ്പെടുത്തി. ഇത് മുസ്ലീം ജനതയെ ആകമാനം വേദനിപ്പിച്ചു. ഖിലാഫത്തിന്റെ ഉഗ്രസനത്തിനും ജഗറത്ത് അൽ അറബിന്റെയും മറ്റു പുണ്യസ്ഥലങ്ങളുടെയും പരിപാവനത്തെ പുന സ്ഥാപിക്കാനും അവർ ബ്രിട്ടീഷുകാർക്കെതിരെ സമരത്തിനിറങ്ങി.

ഇങ്ങനെയാണ് 1921 എന്ന സിനിമയുടെ ആ ഇൻട്രൊയിൽ പറയുന്നത്. ഞങ്ങൾക്കത് നിങ്ങളെ കേൾപ്പിക്കാൻ ചില തടസങ്ങളുണ്ട്, അതൊരു സിനിമയിലെ ഭാഗമായതിനാൽ. നിങ്ങൾക്കാർക്കു വേണമെങ്കിലും യൂട്യൂബിൽ 1921 എന്ന സിനിമ സെർച്ച് ചെയ്തെടുത്ത് പരിശോധിച്ചു നോക്കാവുന്നതാണ്.

അതായത് ആ ഇൻട്രൊയിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു ഇന്ത്യയ്ക്കു വേണ്ടിയല്ല അവർ സമരം ചെയ്തത് എന്ന്. ഒരിക്കലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയല്ല അവർ ഈ ലഹളയ്ക്ക് തിരി കൊളുത്തിയത്. മറിച്ച് തുർക്കിയിലെ സുൽത്താനെ സ്ഥാനഭ്രഷ്ടനാക്കിയതാണ് ഈ മതവാദികളെ ചൊടിപ്പിച്ചത്. അതുവരെ ആദ്യം ബ്രിട്ടീഷുകാരുടെ കൂടെയായിരുന്നു ഈ മതതീവ്രവാദികൾ എന്നത് കൃത്യമായി ഇതിൽ പറയുന്നുണ്ട്.

ആ സിനിമയെത്തന്നെയാണ് സുടാപ്പികൾ ഇപ്പോൾ പൊക്കിക്കൊണ്ട് നടക്കുന്നത് എന്നത് എന്തൊരു വിരോധാഭാസമാണെന്ന് ഓർത്തു നോക്കണം. ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് കാലു നക്കിക്കൊടുത്ത് ഒടുവിൽ മതഭ്രാന്ത് കൊണ്ടുമാത്രമാണ് അവസാനം ബ്രിട്ടനെതിരെ തിരിഞ്ഞത് എന്ന ചരിത്രസത്യം വ്യക്തമായി ഈ സിനിമ മുന്നോട്ട് വയ്ക്കുന്നുണ്ട്.

അതായത് സുഡാപ്പികൾ പറയുന്ന സ്വാതന്ത്ര്യം എന്നത് ബ്രിട്ടനിൽ നിന്നും മാത്രമല്ല ഇന്ത്യയിൽ നിന്നും ഹിന്ദുക്കളിൽ നിന്നും കൂടിയുള്ള സ്വാതന്ത്ര്യം ആയിരുന്നു. അതാണ് അധിനിവേശം ഒഴിഞ്ഞ് അഫ്ഘാൻ സ്വാതന്ത്ര്യം നേടി എന്ന് താലിബാൻ പിടിച്ചടക്കിയ അഫ്ഘാനെക്കുറിച്ച് സുടാപ്പിപത്രമായ മാധ്യമം എഴുതിയതിലൂടെ നമുക്ക് കാട്ടിത്തരുന്നത്. പലായനം ചെയ്തവരും കൊല്ലപ്പെടുന്നവരും ഒന്നും ഒരു പ്രശ്നമേയല്ല പകരം ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കപ്പെട്ടാൽ അത് സ്വാതന്ത്ര്യമായി.

1921 ആയാലും 2021 ആയാലും ഇവരുടെ ഈ ചിന്താഗതിക്ക് യാതൊരു വിധമാറ്റവും വന്നിട്ടില്ല എന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നതും. ഈ സത്യം മുന്നോട്ടുവയ്ക്കുന്നവർ വർഗീയത കൊണ്ടാണ് ഇതു പറയുന്നത് എന്ന ആരോപണം മാത്രമാണിവരുടെ തുറുപ്പ് ചീട്ട്. ഇസ്ലാമോഫോബിയ ആരോപിച്ചും വർഗീയവാദി ചാപ്പകുത്തിയും ഇവർ മനുഷ്യന്റെ നീതിബോധത്തെ നിശബ്ദനാക്കാനാണ് ശ്രമിക്കുന്നത്, അതിലൂടെ ഇവരുടെ പച്ചയായ വർഗീയതയെ വെള്ളപൂശിയെടുക്കാനും.

എന്തായാലും ഒമർ ലുലു അടക്കമുള്ള സുടാപ്പികൾ വാഴ്ത്തിപ്പാടുന്ന 1921 എന്ന സിനിമ തന്നെ വീണ്ടും സുടാപ്പികളെ പിന്നിൽ നിന്നും കുത്തിയിരിക്കുകയാണ്. ആ സിനിമയുടെ ഇൻട്രൊ തന്നെ ഇവരുടെ വാദങ്ങളെ പൊളിച്ചടുക്കുകയാണ് ചെയ്തിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles