Tuesday, April 30, 2024
spot_img

ദീപാവലിക്ക് കേരളത്തിന് സ്പെഷ്യൽ വന്ദേഭാരത് ! സർവീസ് നടത്തുന്നത് ചെന്നൈ-ബെംഗളൂരു -എറണാകുളം റൂട്ടിൽ; യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ സർവീസ് സ്ഥിരമാക്കിയേക്കും

ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേകവന്ദേഭാരത് ട്രെയിന്‍. ദീപാവലിയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് യാത്രാക്ലേശം കുറയ്ക്കാനാണ് പുതിയ ട്രെയിൻ അനുവദിച്ചത്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക. ദീപാവലി സ്പെഷൽ സർവീസ് ആയിട്ടായിരിക്കും ഇത് ആരംഭിക്കുകയെങ്കിലും യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ സർവീസ് സ്ഥിരമാക്കിയേക്കും. അങ്ങനെയെങ്കിൽ വാരാന്ത്യ സർവീസായാകും ട്രെയിൻ എത്തുക.

ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്‍വീസുകള്‍ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില്‍ സര്‍വീസ് നടത്തും.

Related Articles

Latest Articles