Friday, October 30, 2026

ദാമ്പത്യ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ മന്ത്രവാദം! നാരീപൂജയുടെ മറവിൽ പീഡനം;പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വേളൂക്കര പഞ്ചായത്തിൽ ഈസ്റ്റ് കോമ്പാറ ദേശത്ത് കോക്കാട്ട് വീട്ടിൽ പ്രദീപ് (43) ആണ് അറസ്റ്റിലായത്. നാരീ പൂജയിലൂടെ ദാമ്പത്യ പ്രശ്‌നങ്ങൾ തീർക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.ഇയാളുടെ ചതിയിൽപ്പെട്ട കൊടകര സ്വദേശിനിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.

കളംപാട്ടും മറ്റു പൂജകളും നടത്തുന്ന പ്രതി വെൽഡിംഗ് തൊഴിലാളി കൂടിയാണ്. കളംപാട്ടിന് വന്നപ്പോഴുള്ള പരിചയം വച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. നിരവധി യുവതികൾ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇത് സംബന്ധിച്ച തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles