കേരളത്തിന് വേണ്ടി മോഹൻലാൽ? ഐപിഎലില്‍ രണ്ടു ടീമുകൾ കൂടി

0

മുംബൈ: ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ കൂടി വരുന്നു. ഈ മാസം 24ന് ചേരുന്ന ബിസിസിഐ വാര്‍ഷിക യോഗത്തിലാകും ഔദ്യോഗിക തീരുമാനമുണ്ടാവുക. അടുത്ത സീസണില്‍ അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയം ആസ്ഥാനമായി ഒരു ടീം ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ടീമിന്‍റെ ആസ്ഥാനമായി പരിഗണിക്കുക ലഖ്നൗ, കാണ്‍പൂര്‍, പൂനെ എന്നീ നഗരങ്ങളെ ആയിരിക്കും.ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിനൊപ്പം, മലയാളി സിനിമാ താരം മോഹന്‍ലാലും പുതിയ ഐപിഎല്‍ ടീമിനായി രംഗത്തുണ്ടെന്നും ഇതിനൊപ്പം വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.