Saturday, April 27, 2024
spot_img

ന്യൂസിലൻ്റ് ക്രിക്കറ്റർ കോറി ആൻഡേഴ്സൻ പാഡ് അഴിക്കുന്നു, കാരണമെന്താണ്?

ന്യൂസിലന്‍ഡ്: ന്യൂസിലാന്‍ഡ് ആള്‍റൌണ്ടര്‍ കോറി ആന്‍ഡേഴ്സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 29ാം വയസിലാണ് ആന്‍ഡേഴ്‌സന്‍ ന്യൂസീലന്‍ഡ് ടീമിനൊപ്പം കളി മതിയാക്കിയതെന്നതാണ് ശ്രദ്ധേയം. വിരമിക്കല്‍ പ്രഖ്യാപനത്തോടൊപ്പം യു‌എസ്‌എയുടെ മേജര്‍ ലീഗ് ക്രിക്കറ്റുമായി (എം‌എല്‍‌സി) മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിടുകയും ചെയ്തു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കോറി ആന്‍ഡേഴ്സണി‍ന്‍റെ പേരിലാണ്. ന്യൂസിലാന്‍ഡിനായി 36 പന്തില്‍ നിന്നാണ് കോറി അന്ന് നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ത്ത് സെഞ്ച്വറി നേടിയത്. ‘ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമാണ്. അതിന് സാധിച്ചതില്‍ അഭിമാനമുണ്ട്. എന്റെ എല്ലാ കാര്യത്തിലും വലിയ പിന്തുണയാണ് ന്യൂസീലന്‍ഡില്‍ നിന്ന് ലഭിച്ചത്. താരമെന്ന നിലയില്‍ ടീമിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങളില്‍ വളരെ സന്തോഷമുണ്ട്’-കോറി ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

Related Articles

Latest Articles