Monday, May 13, 2024
spot_img

ശ്രീനിവാസൻ വധക്കേസ്: പ്ര​തി​ക​ള്‍ കേ​ര​ളം വി​ട്ടി​ട്ടി​ല്ലെ​ന്ന് ഐ​ജി അ​ശോ​ക് യാ​ദ​വ്

പാ​ല​ക്കാ​ട്: ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ള്‍ കേ​ര​ളം വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ഐ​ജി അ​ശോ​ക് യാ​ദ​വ്. എ​ല്ലാ പ്ര​തി​ക​ളേ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും ഐ​ജി കൂട്ടിച്ചേര്‍ത്തു. സു​ബൈ​ര്‍ വ​ധ​ക്കേ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ ഉ​ട​ന്‍ അ​പേ​ക്ഷ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോട് പറഞ്ഞു.

എന്നാൽ, ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു പേ​ര്‍ കൂ​ടി പി​ടി​യി​ലാ​യി. ശം​ഖു​വാ​ര​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രും വാ​ഹ​ന​മെ​ത്തി​ച്ച​വ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ ശ്രീ​നി​വാ​സ​ന്‍ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം പ​ത്താ​യി.

അതേസമയം, പാലക്കാട് നിരോധനാജ്ഞ തുടരുകയാണ്. ഏപ്രിൽ 24 വരെയാണ് നിയന്ത്രണങ്ങൾ. കഴിഞ്ഞ 16നായിരുന്നു ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്നേദിവസം ഉച്ചയോടെയായിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Latest Articles