Sunday, May 19, 2024
spot_img

ആർഎസ് എസ് നേതാവിന്റെ കൊലപാതകത്തിൽ മുസ്ലിം പുരോഹിതൻ പിടിയിൽ

പാലക്കാട് ശ്രീനിവാസൻ വധകേസിന്റെ ചുരുളഴിയുന്നു. കൊലപാതക കേസിൽ മസ്ജിദ് ഇമാനെ അറസ്റ്റ് ചെയ്ത് പോലീസ്. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസ്സൈൻ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും, മൊബൈൽ ഫോൺ ഒളിപ്പിക്കുകയും ചയ്തു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം . കൊലയാളി സംഘത്തിലെ പ്രധാനിയായ അബ്ദുറഹ്മാനെയാണ് കൃത്യത്തിന് ശേഷം സദ്ദാം ഹുസ്സെെൻ മസ്ജിദിൽ ഒളിപ്പിച്ചിരുന്നത്. ഇതിന് പുറമേ കൃത്യത്തിന് ശേഷം അറസ്റ്റിലായവരിൽ ഒരാൾ നൽകിയ മൊബൈൽ ഫോണും സദ്ദാം ഹുസ്സെെൻ മസ്ജിദിൽ സൂക്ഷിച്ചിരുന്നു.

ഇന്നലെ പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പോലീസ് ഈ മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇമാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ നിർണായകമാകുന്ന തെളിവുകൾ എല്ലാം പോലീസിന് ലഭിച്ചത് ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നായിരുന്നു. ഇവിടെ നിന്നും കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളും ആയുധം എത്തിച്ച ഓട്ടോയമാണ് കണ്ടെടുത്തത്.

ശ്രീനിവാസൻ കൊലക്കേസിൽ ഇതുവരെ 10 പേരാണ് പിടിയിലായിട്ടുള്ളത് എന്നാണ് പോലീസ് വ്യക്തമാക്കു ന്നത്. ഇതിൽ നാലുപേരുടെ അറസ്റ്റ് വ്യാഴാഴ്ചയും, ഇമാം ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്നലെ രാത്രിയും രേഖപ്പെടുത്തി. ബാക്കി മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടു പേർ കൂടി ഇന്ന് വലയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.കൊലപാതകത്തിന് ശേഷം രക്ഷപ്പെടും മുൻപ് അബ്ദുൾ റഹ്മാൻ സഹോദരനെയാണ് ഫോൺ ഏൽപ്പിച്ചത്. ബിലാൽ അത് പള്ളിയിൽ ഒളിപ്പിച്ചു വെച്ചു. പള്ളിയോട് തൊട്ടുള്ള സ്ഥലത്താണ് ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷ ഉപേക്ഷിച്ചത്. അഞ്ച് വാളുകൾ 15 ന് രാത്രി തന്നെ ഓട്ടോയിൽ എത്തിച്ചിരുന്നുവെന്ന് പ്രതികൾ തെളിവെടുപ്പിനിടെ പറഞ്ഞു.

കൊലപാതക ഗൂഢാലോചന നടന്നത് ജില്ലാശുപത്രിയുടെ പിൻവശത്ത് വെച്ചായിരുന്നു. മോർച്ചറിക്ക് പിന്നിലെ ഖബർസ്ഥാൻ റോഡിൽ 15 ന് രാത്രി ഒത്തുചേർന്ന പ്രതികൾ സുബൈർ വധത്തിന്റെ പ്രതികാരം നടപ്പാക്കാൻ തീരുമാനിച്ചു. 16 ന് രാവിലെ തൊട്ടടുത്ത ഗ്രൗണ്ടിൽ ഒത്തുകൂടി കൊലയാളി സംഘം പുറപ്പെട്ടു. പട്ടാമ്പി സ്വദേശിയായ അബ്ദുൾ റഷീദാണ് നിർദ്ദേശം നല്കിയത്, 16 ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേലാ മുറിയിൽ ഇന്ന് തെളിവെടുപ്പിന് കൊണ്ടുവന്ന രണ്ടുപേരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത അഷ്റഫ്, അഷ്ഫാഖ് എന്നിവരാണ് ഇന്ന് പിടിയിലായ മറ്റു രണ്ടു പേർ.

അതേസമയം,സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൃത്യത്തിൽ നേരിട്ട് പങ്കാളിത്തമുള്ള പ്രതികളെ പിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പറയുന്നത്. എന്നാൽ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ ഇവർ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്നും, ഇവർ ഒളിവിലാണെന്നുമാണ് പോലീസ് വാദം. പിടികൂടാൻ വൈകുന്തോറും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യതയാണ് പോലീസ് നൽകുന്നത്. ശ്രീനിവസിനെ കൊലപ്പെടുത്തുന്നതിന് പോലീസിലെ ചില ഉദ്യോഗസ്ഥർ ഒത്താശ്ശ ചെയ്‌തെന്ന് പോലീസിനെതിരെ ആരോപണവും ശക്തമാണ്.

എന്നാൽ, പാലക്കാട് നിരോധനാജ്ഞ തുടരുകയാണ്. ഏപ്രിൽ 24 വരെയാണ് നിയന്ത്രണങ്ങൾ. കഴിഞ്ഞ 16നായിരുന്നു ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്നേദിവസം ഉച്ചയോടെയായിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Latest Articles