Saturday, May 4, 2024
spot_img

ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തി, പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

ദില്ലി: ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ് ഗോതബായ രാജപക്സെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഇന്നലെയാണ് ഗോതബായ ദില്ലിയിൽ എത്തിയത്. കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗ് ഗോതബായ രാജപക്സെയെ സ്വീകരിച്ചു. ഇന്ന് രാഷ്ട്രപതിഭവനിൽ ഗോതബായക്ക് ആചാരപരമായ വരവേല്പ് നല്‍കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Related Articles

Latest Articles