Saturday, September 19, 2026

ശ്രീ ഋഷി ഗ്ലോബൽ സത്സംഗത്തിന്റെ 23-ാമത് വാർഷികാഘോഷം !സാംസ്കാരിക- ആത്മീയ പരിപാടികൾ നാളെ നടക്കും; തത്സമയ ദൃശ്യങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ തത്വമയിയും

അനന്തപുരിയിലെ നേമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീ ഋഷി ഗ്ലോബൽ സത്സംഗത്തിന്റെ 23-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് നാളെ (27/09/2023) ഉച്ചയ്ക്ക് 2. 30 മുതൽ വിവിധ സാംസ്കാരിക- ആത്മീയ പരിപാടികൾ സംഘടിപ്പിക്കും. നേമം നഗരസഭ കല്യാണമണ്ഡപത്തിലാകും പരിപാടികൾ നടക്കുക. ഗ്ലോബൽ കുടുംബം സ്ഥാപകാചാര്യനായ ഗുരുജി ശ്രീ ഋഷി സാഗർ വിഭാവനം ചെയ്ത വിവേകവിദ്യ സങ്കല്പ പൂജ, ഋതസംഗീതം, ആനന്ദസത്സംഗം എന്നിവയും വേദിയിൽ വച്ച് നടക്കും. വിവേക വിദ്യാ പൂജാ ചടങ്ങുകളുടെ ഉദ്ഘാടനം ശ്രീ. ചെങ്കൽ രാജശേഖരൻ നായർ നിർവഹിക്കും. വേദിയിൽ ശ്രീഋഷി കർമ്മിഷ്ഠ അവാർഡ് ശ്രീ. ഹർഷകുമാർ ശ്രീനിവാസന് ഗുരുജി ഋഷിസാഗർ സമ്മാനിക്കും.

ദിനം പ്രതി തെറ്റായ ശീലങ്ങൾ വർധിച്ചുവരുന്ന നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന കുട്ടികൾക്ക് ഒരു ശക്തി കവചമാണ് വിവേക വിദ്യാ സങ്കല്പ പൂജ. മദ്യവും മയക്കുമരുന്നും മുതൽ മൊബൈൽ ഫോൺ ആസക്തി വരെയും പിടിവാശി, മുൻകോപം ,വിഷാദം മുതൽ പഠനത്തിൽ ശ്രദ്ധക്കുറവും താല്പര്യമില്ലായ്മയും വരെ ഇന്നത്തെ കുട്ടികളിൽ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇവയിൽ നിന്നെല്ലാം നമ്മുടെ കുട്ടികളെ കരകയറ്റുവാൻ ഉതകുന്ന തരത്തിൽ, കാൽനൂറ്റാണ്ടിലധികമായുളള ധ്യാന-മനശാസ്ത്ര രംഗത്തെ അനുഭവപരിചയം മുൻനിർത്തി ഗുരുജി ശ്രീ ഋഷിസാഗർ രൂപപ്പെടുത്തിയിരിക്കുന്ന ഈ സാധനാ ക്രിയയിൽ കുട്ടികളുടെ മാനസികാരോഗ്യത്തിനും സ്വഭാവരൂപീകരണത്തിനും കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നു. ദിവസവും 10 മിനിറ്റ് പരിശീലിക്കാവുന്ന ഒരു സാധനാപദ്ധതിയും തുടർച്ചയായുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ സമ്പ്രദായത്തിന്റെ പ്രത്യേകതയാണ്. ജാതിമത പ്രായഭേദമെന്യേ പഠിക്കുന്ന ഏതൊരു കുട്ടിക്കും ഈ പൂജയിൽ പങ്കെടുക്കാവുന്നതാണ്.

ശ്രീ ഋഷി ഗ്ലോബൽ സത്സംഗത്തിന്റെ 23-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് നാളെ (27/08/2023) ഉച്ചയ്ക്ക് 2. 30 മുതൽ നടക്കുന്ന വിവിധ സാംസ്കാരിക- ആത്മീയ പരിപാടികൾ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ്. ഇതിനായി http://bit.ly/40h4Ifn എന്ന ലിങ്കിൽ പ്രവേശിക്കാം

Related Articles

Latest Articles