Friday, May 3, 2024
spot_img

‘പരാതിക്കാർ തട്ടിപ്പുകാര്‍’; ശ്രീനിവാസന്‍ ഒന്നരക്കോടി നല്‍കണം; നടനെതിരെ വക്കീൽ നോട്ടീസ്

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന്‍ ശ്രീനിവാസന് നോട്ടിസ്. മോൻസണിന് പണം നൽകിയവർ തട്ടിപ്പുകാരാണെന്ന് ശ്രീനിവാസൻ തട്ടിപ്പുകാരാണെന്നും അവർ അത്യാർത്തിക്കാരാണെന്നുമായിരുന്നു ചാനൽ അഭിമുഖത്തിൽ ശ്രീനിവാസൻ ആരോപിച്ചിരുന്നു. ഇതിനെതിരെ വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി.മുഹമ്മദാണ് നോട്ടിസ് അയച്ചത്.

ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. 15 ദിവസത്തിനുള്ളില്‍ വിഷയത്തില്‍ മാപ്പു പറയണമെന്ന് വക്കീല്‍ നേട്ടീസ് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം അപകീത്തികരമായ പരമര്‍ശം നടത്തിയതിന് നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.

പരാതിക്കാർ ഫ്രോഡുകളാണെന്നും രണ്ടു പേരെ തനിക്ക് പരിചയമുണ്ടെനും ഒരാൾ സ്വന്തം അമ്മാവനെ വഞ്ചിച്ചിട്ടുണ്ടെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾക്കെതിരെയാണ് വക്കീൽ നോട്ടീസ്.

Related Articles

Latest Articles