Friday, April 26, 2024
spot_img

സംസ്ഥാനത്ത് നാളെ എസ്.എസ്.എൽ.സി പരീക്ഷകൾക്ക് തുടക്കം ; വില്ലനായി കനത്ത ചൂടും

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷകൾ നാളെ തുടങ്ങും. നാളെ ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. 4.19 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. രാവിലെ 9.30 മുതലാണ് പരീക്ഷകൾ ആരംഭിക്കുക.

ആകെ 2,960 പരീക്ഷാ സെന്ററുകളാണ് പരീക്ഷയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിൽ 70 ക്യാമ്പുകളിലായി മൂല്യനിർണ്ണയം നടക്കും. മെയ് രണ്ടാം വാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും. എന്നാൽ കനത്ത വേനൽ ഒരു വെല്ലുവിളിലായി തുടരുകയാണ്. ആയതിനാൽ ചൂടിനെ ചെറുക്കാനുള്ള എല്ലാ മുൻകരുതലുകളും വിദ്യാർത്ഥികൾ എടുക്കേണ്ടതാണ്.

Related Articles

Latest Articles