Saturday, January 3, 2026

എസ്‌എസ്‌എല്‍സി‍, പ്ലസ്ടു ‍പരീക്ഷ; സുരക്ഷ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെയും തിയറി പരീക്ഷകളുടേയും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. 31നാണ് എസ്‌എസ്‌എല്‍സി തിയറി പരീക്ഷകൾ ആരംഭിയ്ക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിയിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ. എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഓൺലൈനായാണ് അവലോകന യോഗം കൂടിയത്. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നത്.

പരാതികളില്ലാതെ പരീക്ഷ നടത്താന്‍ ശ്രമിക്കണമെന്നും സ്‌കൂളുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പൊതു പരീക്ഷകള്‍ ആരംഭിക്കാന്‍ ഇനി 4 ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് മന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്.

Related Articles

Latest Articles