Friday, May 17, 2024
spot_img

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ; ഞായറാഴ്ച ലോക്ക്ഡൗൺ തടസമാകില്ല; സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അന്ന് നടക്കുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പരീക്ഷയ്‌ക്ക് തടസമാകില്ലെന്നറിയിച്ച് പൊതുഭരണ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഞായറാഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രാജ്യവ്യാപകമായി നടത്താൻ തീരുമാനിച്ച കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാവില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചിരിക്കുന്നത് .

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പരീക്ഷ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് നടക്കുന്നത്.

അതേസമയം ഉദ്യോഗസ്ഥർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്ര ചെയ്യുന്നതിന് തടസമാകാത്ത വിധത്തിൽ ക്രമീകരണങ്ങൾ സ്വീകരിക്കാൻ പൊതുഭരണ വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

ഞായറാഴ്ച രാവിലെ 11 മുതൽ 12 വരെയാണ് പരീക്ഷ സമയം, പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ ഇ-അഡ്മിറ്റ് കാർഡ്, ഹാൾ ടിക്കറ്റ്, ജീവനക്കാരുടെ ഓഫീസ്/കോളേജ് തിരിച്ചറിയൽ രേഖ എന്നിവ ഈ ആവശ്യത്തിന് മാത്രമായി യാത്രാ രേഖയായി കണക്കാക്കണമെന്നും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles