Sunday, June 16, 2024
spot_img

കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടിയ സംഭവം :ഹോട്ടലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടത് അനാവശ്യ നടപടിയെന്ന് ഹോട്ടൽ & റസ്‍റ്ററന്‍റ് അസോസിയേഷന്‍

കൊച്ചി: കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തെ തുടർന്ന് നഗരസഭയ്ക്ക് എതിരെ ഹോട്ടൽ ആൻ്റ് റസ്‍റ്ററന്‍റ് അസോസിയേഷൻ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് 49 ഹോട്ടലുകളുടെ പേരുവിവരങ്ങളാണ് നഗരസഭ പുറത്ത് വിട്ടത്. ഈ നടപടി അനാവശ്യമാണെന്നാണ് ഹോട്ടൽ ആൻ്റ് റസ്‍റ്ററന്‍റ് അസോസിയേഷന്റെ വിമര്‍ശനം. നഗരസഭയുടെ നടപടി ഹോട്ടൽ ടൂറിസത്തെ ബാധിക്കും.സംഭവത്തെ നിയമപരമായി നേരിടുമെന്നും അസോസിയേഷൻ അറിയിച്ചു.

കളമശ്ശേരിയില്‍ നടത്തിയ പരിശോധനയില്‍ നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ ആദ്യം നഗരസഭ കൈമാറിയിരുന്നില്ല. പിന്നീട് പ്രതിപക്ഷത്തിന്‍റെയും ഡിവൈഎഫ്ഐയുടേയും സമ്മർദ്ദത്തിന് പിന്നാലെയാണ് ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്തുവിട്ടത്. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉള്ളത്.

Related Articles

Latest Articles