Tuesday, October 6, 2026

കോവിഡ്19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ കൈയ്യിൽ മുദ്ര കുത്തും.

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ വൈറസ് വ്യാപനം തടയാന്‍ പുതിയ നീക്കം. വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ അവശ്യപ്പെടുന്നവരുടെ കൈകളില്‍ മുദ്ര പതിപ്പിക്കാനാണ് തീരുമാനം. നിരീക്ഷണചത്തില്‍ കഴിയുന്നവരെ പെട്ടന്ന് തിരിച്ചറിയാനാണ് ഈ നീക്കം. ഇതിനായി ഇവരുടെ ഇടത് കയ്യിന്റെ പുറകില്‍ മുദ്ര പതിപ്പിക്കും. മുഖ്യമന്ത്രി ഉ്ദദവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

39 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. അതേസമയം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരാണ് ഐസൊലേഷനില്‍ നിന്ന് ചാടിപ്പോയത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണ് ഈ നടപടി.

Related Articles

Latest Articles