Thursday, September 24, 2026

യുഎഇയിലെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി; പള്ളികളുടെ വാതിലുകള്‍ അടച്ചിടും

യുഎഇയിലെ പള്ളികള്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെ പ്രാര്‍ത്ഥനകള്‍ തിങ്കളാഴ്ച രാത്രി 9 മണി മുതല്‍ നാല് ആഴ്ചക്കാലത്തേക്ക് നിര്‍ത്തിവച്ചു.

ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് തിങ്കളാഴ്ച വൈകിട്ടാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് -19 നെതിരെ യുഎഇ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് തീരുമാനം.’തീരുമാനം എല്ലാ ആരാധനാലയങ്ങളിലും നടപ്പാക്കും.’

ഏകീകൃത ആസാന്‍ (പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം) മാത്രമേ പ്രവര്‍ത്തിപ്പിക്കൂ. അതേസമയം പള്ളികളുടെ വാതിലുകള്‍ അടച്ചിടും. ‘ഇക്കാമ (പ്രാര്‍ത്ഥനയ്ക്കായി) ഉച്ചഭാഷിണികളില്‍ ശബ്ദം നല്‍കില്ല.’ ദിവസേനയുള്ള അഞ്ച് പ്രാര്‍ത്ഥനകള്‍ എല്ലാവരും വീട്ടില്‍ പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Latest Articles