തിരുവനതപുരം ; തിരുവനന്തപുരം സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ച ബാലസാഹിത്യ പുരസ്കാരം ഇന്ന് വൈകിട്ട് 4ന് പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കും. കവി പ്രഭാവര്‍മ്മ മുഖ്യാതിഥിയായി പങ്കെടുക്കും.
കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതിനായി കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളസര്‍ക്കാറിന്റെ സാംസ്കാരികവകുപ്പിന്‍ കീഴില്‍ 1981-ലാണ് സ്ഥാപിക്കപ്പെട്ടത്. തിരുവനന്തപുരത്ത് സംസ്കൃതകോളേജ് കാമ്പസിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.
ഇത്തരത്തില്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകസ്ഥാപനം കൂടിയാണ് കേരളസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

