തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ ജില്ല. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില് ഒരു പോയന്റ് വ്യത്യാസത്തിലാണ് തൃശ്ശൂർ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയന്റും. ഹൈസ്കൂള് വിഭാഗത്തില് ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയര് സെക്കന്ഡറിയില് തൃശ്ശൂരിന് 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്. കഴിഞ്ഞ വര്ഷത്തെ ജേതാക്കളായ കണ്ണൂരിന് 1003 പോയന്റുമായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 21 വര്ഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ. 1000 പോയന്റാണുള്ളത്.
സമാപന ചടങ്ങില് വിദ്യാഭ്യാസമന്ത്രി വി.ശിവന്കുട്ടി വിജയികള്ക്കുള്ള സമ്മാനങ്ങള് വിതരണം ചെയ്യും. ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും ആസിഫലിയും അതിഥികളായി പങ്കെടുക്കും.

