Tuesday, May 21, 2024
spot_img

പടക്കംപൊട്ടിക്കൽ രാത്രി എട്ടുമുതൽ പത്തുവരെ മാത്രം; ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ; ദീപാവലി ആഘോഷങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങൾക്ക് ഗ്രീൻ ക്രാക്കേഴ്‌സ് മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കാവൂ എന്നാണ് നിർദേശം.

പടക്കങ്ങൾ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടുമുതൽ പത്തുവരെയാക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ഗ്രീൻ പടക്കങ്ങളിൽ ആർസെനിക്, ബേരിയം, ലിഥിയം തുടങ്ങിയ രാസവസ്തുക്കളിൽ അടങ്ങിയിട്ടില്ല. ഈ പടക്കം 30 ശതമാനം കുറവ് കണികാ പദാർത്ഥ മലിനീകരണമാണ് പുറന്തള്ളുന്നത്.

Related Articles

Latest Articles