Friday, May 17, 2024
spot_img

സിനിമാ സീരിയൽ നടൻ കൊല്ലം തുളസിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടി ! തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകനും ദില്ലിയിൽ പിടിയിൽ

തിരുവനന്തപുരം: സിനിമാ സീരിയൽ നടൻ കൊല്ലം തുളസിയിൽനിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനും അറസ്റ്റിൽ. രണ്ട് വർഷമായി ഒളിവിലായിരുന്ന സന്തോഷ് കുമാർ, ദീപക് എന്നിവരെ ദില്ലിയിൽ നിന്നാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരിച്ചു നൽകുമെന്ന വാഗ്ദാനം പറഞ്ഞാണ് ഇവർ  തട്ടിപ്പ് നടത്തിയത്. 

നടനിൽ നിന്ന് പണം കൈക്കലാക്കിയ ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് പ്രതികളുടെ തട്ടിപ്പിൽ നിരവധി പേർ ഇരകളായെന്ന് കണ്ടെത്തിയത്. ഇവർക്കെതിരെ ഫോർട്ട് പോലീസ് സ്റ്റേഷൻ, ശ്രീകാര്യം, വട്ടിയൂർകാവ് സ്റ്റേഷൻ എന്നിവിടങ്ങളിലും കേസുകളുണ്ടെന്നാണ് വിവരം

Related Articles

Latest Articles