Thursday, May 2, 2024
spot_img

കൊച്ചിയിലെ രാവിനെ പകലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി !പുഷ്പവൃഷ്ടിയുമായി ജനനായകനെ സ്വീകരിച്ച് ജനസാഗരം

കൊച്ചിയിലെ രാവിനെ പകലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പമാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തത്. വഴിയിലുടനീളം കാത്ത് നിന്ന ജനങ്ങളും പ്രവർത്തകരും അദ്ദേഹത്തെ പുഷപവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചു. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയത്.

പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് 7.14ന് കൊച്ചി വ്യോമസേന വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചീഫ് കമാൻഡിങ് ഫ്ലാഗ് ഓഫിസർ വൈസ് അഡ്മിറൽ വി. ശ്രീനിവാസ്, കൊച്ചി സിറ്റി പൊലിസ് കമ്മിഷണർ  എ.അക്ബർ, അഡീഷനൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സംഘടനാ പ്രതിനിധികൾ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.

അവിടെ നിന്ന് ഹെലികോപ്റ്ററിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ എത്തിയ അദ്ദേഹം ഏഴര മണിയോടെ റോഡ്ഷോയ്ക്കു തുടക്കം കുറിച്ചു. 1.3 കിലോമീറ്റർ താണ്ടി ഗവ.ഗസ്റ്റ് ഹൗസിലാണ് റോഡ് ഷോ അവസാനിച്ചത്.  ഇവിടെയാകും അദ്ദേഹം ഇന്ന് രാത്രി തങ്ങുക.

നാളെ രാവിലെ 6.30-ന് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോദി ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. രാവിലെ 7.30 ഓടെ അദ്ദേഹം ഗുരുവായൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം തൃപ്രയാറിലെത്തി ശ്രീരാമക്ഷേത്രത്തിൽ രാവിലെ 10.30ന് ദർശനംനടത്തും. ഉച്ചയോടെ കൊച്ചിയിലേക്ക് തിരിക്കുന്ന മോദി വില്ലിംഗ്ഡൺ ഐലൻഡിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിന് ശേഷം മറൈൻ ഡ്രൈവിലെത്തി ബിജെപി നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരെ പ്രചോദിപ്പിക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.

Related Articles

Latest Articles