Sunday, May 5, 2024
spot_img

കുറ്റവാളികളോടുള്ള കടുത്ത നടപടി; രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് !

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയെക്കുറിച്ച് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷൻ നടത്തിയ സർവേയിലാണ് എല്ലാവരെയും പിന്നിലാക്കി രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഉയർന്ന് നിൽക്കുന്നത്. ഈ സർവേയിൽ, രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെ പേരുകൾ നൽകുകയും അതിൽ ആളുകളോട് അവരുടെ ഇഷ്ടത്തിനനുസരിച്ച് റേറ്റിംഗ് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. സർവേ പ്രകാരം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഏറ്റവും ഇഷ്ടപ്പെട്ടത് 43 ശതമാനം ആളുകളാണ്.

അതേസമയം, കുറ്റവാളികളോടും മാഫിയകളോടുമുള്ള വിട്ടു വീഴ്‌ച്ചയില്ലാത്ത സമീപനത്തെ തുടർന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും യോഗി ആദിത്യനാഥിന് ആരാധകരുണ്ടെന്നാണ് റിപ്പോർട്ട്. ജനുവരിയിൽ നടത്തിയ സർവേയിൽ 39.1 ശതമാനവുമായി അദ്ദേഹം ഒന്നാം സ്ഥാനത്താണ്. അതായത് കഴിഞ്ഞ 7 മാസത്തിനിടെ യോഗിയുടെ ജനപ്രീതിയിൽ 4 ശതമാനം കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്, 19 ശതമാനം പേർ മാത്രമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നത്. ജനുവരിയിൽ ഇത് 16 ശതമാനമായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മൂന്നാം സ്ഥാനത്തും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നാലാം സ്ഥാനത്തുമാണ്. അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതിയുടെ കാരണവും ആളുകൾ വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി എടുത്ത തീരുമാനങ്ങളാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതെന്ന് ജനങ്ങൾ പറയുന്നു. ക്രമസമാധാനത്തിൽ കടുത്ത നിലപാട് സ്വീകരിച്ചും ഹിന്ദുത്വത്തിന്റെ അജണ്ട കൊണ്ടും യോഗി ആദിത്യനാഥ്‌ പുതിയ മാതൃക തയ്യാറാക്കിയിട്ടുണ്ട്. ഇതൊക്കെ ആളുകൾ കൂടുതൽ ഇഷ്ടപ്പെടുകയാണ്.

അതേസമയം, തീർത്തും അപ്രതീക്ഷിതമായിരുന്നു യോഗിയുടെ രാഷ്ട്രീയ പ്രവേശനം. കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ അനുഭാവിയും പിന്നീട് എ.ബി.വി.പിയിലേയ്ക്കും മാറിയ യോഗി രാമക്ഷേത്രത്തിനു വേണ്ടി വീട് വിട്ടിറങ്ങിയ വ്യക്തിയാണ്. പിന്നീട് സന്യാസവും അധികാരവുമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. കൂടാതെ, 37 വർഷത്തിനിടെ തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയാകുന്ന ആദ്യ ഉത്തർപ്രദേശ് നേതാവ് കൂടിയാണ് യോഗി ആദിത്യനാഥ്. അതേസമയം, 2017 തിരഞ്ഞെടുപ്പിൽ നേടിയ വോട്ടിനേക്കാൾ അധികം വോട്ട് വിഹിതം കരസ്‌ഥമാക്കിയാണ് യോഗി സർക്കാർ അധികാരം നിലനിർത്തിയത്. ആകെയുള്ള 403 സീറ്റുകളിൽ 268 എണ്ണം വിജയിച്ചാണ് യോഗി സർക്കാർ യുപിയിലെ അധികാരം ഉറപ്പാക്കിയത്. കൂടാതെ, കുറ്റവാളികളെ തടയാൻ ബുൾഡോസർ ഉപയോഗിക്കുന്നതും, യുപിയിൽ നിക്ഷേപം വർധിപ്പിക്കാൻ യോഗി ആദിത്യനാഥ്‌ നടത്തുന്ന ശ്രമങ്ങൾക്കും നിരവധി ആരാധകരാണുള്ളത്.

Related Articles

Latest Articles