Monday, April 29, 2024
spot_img

പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തിരുപ്പതിയിൽ ദർശനം നടത്തി ഷാരൂഖ് ഖാൻ; ഒപ്പം നയൻതാരയും കുടുംബവും; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജവാന്‍’ എന്ന ചിത്രം വ്യാഴാഴ്ച തിയറ്ററുകളിലെത്താനിരിക്കെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം ഷാരുഖ് ഖാന്‍. ഭാര്യ ഗൗരി ഖാന്‍, മകള്‍ സുഹാന, ജവാനിലെ നായിക നയന്‍താര, ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ എന്നിവര്‍ക്കൊപ്പമാണ് താരം ക്ഷേത്രദര്‍ശനം നടത്തിയത്.

ഷാരുഖിനെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ സെപ്റ്റംബർ ഏഴിന് തീയറ്ററുകളിൽ എത്തും. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ച പല സിറ്റികളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
മുംബൈയിലും ദില്ലിയിലും ടിക്കറ്റുകള്‍ക്ക് 2400 രൂപ വരെ ഈടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യദിനം ആഗോളതലത്തില്‍ ജവാന്‍ 100 കോടിയിലേറെ നേടുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.

റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് നായിക. പ്രിയമണി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കേരളത്തിൽ ഗോകുലം മൂവിസാണ് ചിത്രം പ്രദർശനത്തിനായി എത്തിക്കുന്നത്.

Related Articles

Latest Articles