Saturday, September 19, 2026

സംസ്ഥാന സ്‌കൂള്‍ കലോത്സത്തിന് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; 800 ല്‍ അധികം അപേക്ഷകൾ തള്ളി ,മാദ്ധ്യമ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുഉള്ള പ്രവേശവും വിലക്കി

കൊല്ലം:സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. 800 ല്‍ അധികം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇത്രയും പേര്‍ക്ക് അനുമതി നല്‍കാന്‍ ആവില്ല എന്നതിനാല്‍ പിആര്‍ഡി ലിസ്റ്റിലുള്ള 46 ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്കായിരിക്കും അനുമതി ഉണ്ടാകുകയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കലോത്സവ കമ്മറ്റി അനുവദിക്കുന്ന പാസ് മുഖേന മാത്രമാണ് മാദ്ധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി. മാദ്ധ്യമ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുഉള്ള പ്രവേശനം ഉണ്ടാകില്ല. സ്‌കൂള്‍ കലോത്സവം ഹരിത കലോത്സവമായി മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ഹരിത വിളംബര ജാഥയും ക്ലീന്‍ ഡ്രൈവ് പ്രോഗ്രാമും ഉണ്ടായി. പ്രധാന വേദിയായ ആശ്രാമം മൈതാനം വിദ്യാർത്ഥികള്‍ ശുചീകരിച്ചു

Related Articles

Latest Articles