Tuesday, November 3, 2026

ഈജിപ്തിൽ സൂയസ് തീരത്തിന് സമീപം ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.0 തീവ്രത, ആളപായമില്ല!

ഈജിപ്തിലെ സൂയസ് തുറമുഖ നഗരത്തിന് സമീപം ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇന്ന് പുലർച്ചെയോടെ ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. പ്രകമ്പനത്തിൽ ഇതുവരെ ആളപായമോ കാര്യമായ വസ്തുവകകളുടെ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല .

പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് ഭൂചലനമുണ്ടായത്. സൂയസ് നഗരത്തിൽ നിന്നും വടക്കുകിഴക്കായി ഏകദേശം 36 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിന്റെ കണക്കനുസരിച്ച് ഭൂകമ്പത്തിന്റെ തീവ്രത 5.4 ആയിരുന്നെന്നും ഭൂകമ്പം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് രൂപപ്പെട്ടതെന്നും വ്യക്തമാക്കുന്നു.
ഭൂചലനം അനുഭവപ്പെട്ട വിവിധ ഗവർണറേറ്റുകളിൽ ഈജിപ്ഷ്യൻ റെഡ് ക്രസന്റ് അടിയന്തര ദുരന്തനിവാരണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്ക് ഘടനാപരമായ വിള്ളലുകളോ കേടുപാടുകളോ ശ്രദ്ധയിൽപ്പെട്ടാൽ അവിടങ്ങളിൽ നിന്നും മാറിനിൽക്കാൻ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഈജിപ്തിൽ ശക്തമായ ഭൂചലനങ്ങൾ അപൂർവ്വമാണെങ്കിലും, 1992 ഒക്ടോബറിൽ കെയ്‌റോയിലുണ്ടായ 5.8 തീവ്രതയുള്ള ഭൂകമ്പത്തിൽ 500-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

Related Articles

Latest Articles