ലണ്ടൻ: യോർക്ക് നഗരത്തിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. പ്രതിയെ പിടികൂടി. നഗര ഭരണാധികാരികൾ രാജാവിന് ഔദ്യോഗിക വരവേൽപു നൽകുമ്പോഴായിരുന്നു ജനക്കൂട്ടത്തിൽനിന്ന് ഒരാൾ 3 മുട്ടകൾ എറിഞ്ഞത്. എന്നാൽ മുട്ടകൾ ഒന്നും ദേഹത്തു കൊണ്ടില്ല.
നഗരത്തിലെത്തിയ ചാൾസ് രാജാവിന് ഔദ്യോഗിക വരവേൽപ്പ് ഒരുക്കിയിരുന്നു. വലിയ ജനക്കൂട്ടവും ഇതിനായി തടിച്ചു കൂടിയിരുന്നു.
അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടൻ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്. മുട്ടയെറിഞ്ഞു പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 23 വയസുള്ള യുവാവാണ് അറസ്റ്റിലായത്.

