Monday, November 2, 2026

അമ്പലപ്പുഴയിൽ സ്കൂട്ടര്‍ യാത്രയ്ക്കിടെ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; വിദ്യാർത്ഥിക്ക് പരുക്ക്

ആലപ്പുഴ: സ്‌കൂട്ടര്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ (Mobile Phone) പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം.

പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും, തുടയിലുമാണ് പരിക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വര്‍ഷമായി ഉപയോഗിച്ച്‌ വന്ന റിയല്‍മി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച്‌ പൊട്ടിത്തെറിച്ചതെന്ന് അമല്‍ പറഞ്ഞു.

Related Articles

Latest Articles