Sunday, May 19, 2024
spot_img

ചന്ദ്രയാൻ-3 വിജയം ആഘോഷിച്ചു; ഭാരത് മാതാ കീ ജയ് വിളിച്ച വിദ്യാർത്ഥികളെ ആക്രമിച്ച് അള്ളാഹു അക്ബർ വിളിച്ചെത്തിയ കശ്മീരി വിദ്യാർത്ഥികൾ, കാമ്പസിനുള്ളിൽ ആയുധങ്ങളുമായി പ്രകടനം നടത്തിയ 20 പേർ അറസ്റ്റിൽ

രാജസ്ഥാൻ: രാജ്യത്തെ ഞെട്ടിച്ച വാർത്തയാണ് മേവാർ സർവകലാശാലയിൽ നിന്ന് പുറത്ത് വരുന്നത്. ചന്ദ്രയാൻ 3 വിജയം ആഘോഷിച്ചവർക്കെതിരെ കശ്മീരി വിദ്യാർത്ഥികളുടെ ആക്രമണം. ഗുലാബ്പൂരിൽ നിന്നുള്ള ആയുഷ് ഗുപ്ത എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയേയും സുഹൃത്തുക്കളെയുമാണ് കശ്മീരി വിദ്യാർത്ഥികൾ ആക്രമിച്ചത്. രാജ്യത്തിൻറെ അഭിമാനമായ ചാന്ദ്ര ദൗത്യം വിജയിച്ചതിന്റെ ഭാഗമായി കുട്ടികൾ ഭാരത് മാതാ കീ ജയ്, വന്ദേമാതരം മുഴക്കിയാണ് ആഘോഷിച്ചത് .

ചന്ദ്രയാൻ-3 മിഷന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വിജയകരമായി ലാൻഡിംഗ് നടത്തിയപ്പോയായിരുന്നു വിദ്യാർത്ഥികൾ ഒന്നടങ്കം ആഘോഷിച്ചത്. എന്നാൽ ആഘോഷങ്ങളും ആർപ്പുവിളികളും ചില കശ്മീരി വിദ്യാർത്ഥികൾ എത്തി തടഞ്ഞു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും 12 ഓളം കശ്മീരി വിദ്യാർത്ഥികൾ ആയുധങ്ങളുമായി പാഞ്ഞടുത്ത് ആയുഷ് ഗുപ്ത അടക്കമുള്ളവരെ ആക്രമിക്കുകയുമായിരുന്നു. ആയുഷ് ശർമ്മയ്‌ക്കൊപ്പം മറ്റൊരു യുവാവിനും സാരമായ പരിക്കുണ്ട്. ഇവരെ ഉദയ്പൂരിലേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചന്ദ്രയാൻ-3 വിജയം ആഘോഷിച്ചവർക്ക് നേരെ ആക്രമണം നടത്തിയതിന് ശേഷം ക്യാമ്പസിനുള്ളിൽ ‘അല്ലാഹു അക്ബർ’ മുഴക്കിയ കശ്മീരി മുസ്ലീം വിദ്യാർത്ഥികൾ വാളുകളും മറ്റ് ആയുധങ്ങളുമായി പ്രകടനം നടത്തി. പുറത്തുനിന്നുള്ളവരും ഇവർക്കൊപ്പം ചേർന്നു. സംഭവമറിഞ്ഞ് ഹിന്ദു സംഘടനാ അംഗങ്ങളും സ്ഥാപനത്തിലെത്തി. എന്നാൽ ഇവർക്ക് നേരെയും ആക്രമണം ഉണ്ടായി. പത്തിലധികം പേർക്ക് പരിക്കേറ്റു.

വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സംഘർഷം പരിഹരിച്ചു. ഈ സമയം സർവകലാശാലയ്ക്ക് പുറത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. നിലവിൽ സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. “സമാധാനം തകർത്തതിന് 20 കശ്മീരി വിദ്യാർത്ഥികളെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ ഭക്ഷണത്തിനായി മെസ്സിൽ ക്യൂ നിന്നപ്പോഴാണ് സംഘർഷമുണ്ടായതെന്നും ഗംഗ്രാർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രാവൺ ദാസ് പറഞ്ഞു.

ചെറിയ പ്രശ്‌നമാണ് വലിയ സംഘർഷമായി മാറിയതെന്ന് യൂണിവേഴ്‌സിറ്റി ഡയറക്ടർ ഹരീഷ് ഗുർനാനി പറഞ്ഞു. രോഷാകുലരായ കശ്മീരി വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ച് സ്ഥിതി വഷളാക്കുകയായിരുന്നു. സ്ഥാപനത്തിന്റെ ഭരണസമിതി രൂപീകരിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഗുർനാനി പറഞ്ഞു.

Related Articles

Latest Articles