Thursday, May 2, 2024
spot_img

പരസ്യരഹിത അനുഭവത്തിനായി ട്വിറ്ററിൽ ഇനി സബ്‌സ്‌ക്രിപ്‌ഷൻ;
വില പറയാതെ ഇലോൺ മസ്‌ക്

വാഷിംഗ്‌ടൺ : മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ പരസ്യങ്ങൾ ഇല്ലാതെ ഉപഭോക്താവിന് ലഭ്യമാക്കുന്നുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായി ടെക് ശതകോടീശ്വരൻ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.

ട്വിറ്ററിൽ പരസ്യങ്ങൾ വളരെ കൂടുതലാണ്, വളരെ വലുതാണ്. വരുന്ന ആഴ്‌ചകളിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും ” പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡലിന്റെ ചിലവ് വിശദീകരിക്കാതെ മസ്‌ക് ട്വീറ്റ് ചെയ്തു.

ട്വിറ്ററിന്റെ വരുമാനത്തിന്റെ 90 ശതമാനവും ഡിജിറ്റൽ പരസ്യങ്ങളിലൂടെയാണ് ലഭിക്കുന്നത്. മോഡറേഷൻ നയങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പരസ്യ ബ്രാൻഡുകൾ സൈറ്റിൽ നിന്ന് പിന്മാറുന്നതിനാൽ, പരസ്യ വരുമാനത്തിലെ നഷ്ടം തടയാൻ ട്വിറ്റർ പാടുപെടുകയാണ്.

അമേരിക്കയിൽ പരസ്യരഹിത സേവനത്തിന് പ്രതിമാസം $11 ചിലവാകും എന്നാണു കണക്കാക്കപ്പെടുന്നത്. ഇത് iOS, Android മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ലഭ്യമാണ്.

Related Articles

Latest Articles