Saturday, January 10, 2026

സുഗതകുമാരിയുടെ ജീവചരിത്ര ഗ്രന്ഥം സുഗതപർവ്വം; ബുധനാഴ്ച പ്രസ്സ് ക്ലബ് പി സി ഹാളിൽ ചലച്ചിത്ര സംവിധയകാൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്യും .

തിരുവനന്തപുരം : കവിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ ജീവചരിത്ര ഗ്രന്ഥം സുഗതപർവ്വം ബുധനാഴ്ച വൈകിട്ട് നാലിനു പ്രസ്സ് ക്ലബ്ബിലെ പി.സി. ഹാളിൽ ചലച്ചിത്ര സംവിധയകാൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്യും. സുഗതകുമാരിയുടെ ജീവിതമാണ് സുഗതപർ വ്വത്തിൽപരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി.റഹിം അവതരിപ്പിക്കുന്നത്. നമുക്കു നല്ല കവികൾ വേറെയും ഉണ്ടെങ്കിലും പ്രകൃതി സംരക്ഷണത്തിനു വേണ്ടിയും അശരണരായ മനുഷ്യരുടെ വേദനയൊപ്പാനും സുഗതകുമാരിയെപ്പോലെ പ്രവർത്തിച്ച മറ്റൊരാൾ ഉണ്ടായിട്ടില്ല. സുഗതകുമാരിയുടെ ജീവിതം എഴുതാൻ തന്നെ പ്രേരിപ്പിച്ചഘടകം അവരുടെ അനുകരണീയമായ ഈ പ്രത്യേകതയാണെന്ന് സി.റഹിം പറഞ്ഞു. പുതുതലമുറക്ക് സുഗതകുമാരി ഒരു പാoപുസ്തകമാണ്. വർഗ്ഗീയതക്കെതിരെയുള്ള ചെറുത്തുനിൽപ്പായിരുന്നു അവരുടെ സാംസ്കാരിക ഇടപെടിലുകൾ, ബഹുസ്വരതയുടെ ശബ്ദമാണ് സുഗതകുമാരിയുടെ കവിതകളിലും പ്രവർത്തനങ്ങളിലും ഉച്ചത്തിൽ മുഴങ്ങിയിരുന്നതെന്നും സി.റഹിം പറഞ്ഞു.

ലോകത്താദ്യമായി കാട് സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് സുഗതകുമാരിയായിരുന്നു എന്നും സൈലൻ്റ് വാലി സംരക്ഷണത്തിനായി രൂപീകരിച്ച
പ്രകൃതിസംരക്ഷണ സമിതി എന്ന സംഘടന രൂപീകരിച്ചത് സുഗതകുമാരിയായിരുന്നു . വൈക്കം മുഹമ്മദ് ബഷീർ അയച്ചു കൊടുത്ത ഇരുന്നൂറു രൂപയായിരുന്നു സംഘടനയുടെ മൂലധനം എന്നും ഇത്തരത്തിൽ കവികൾഎഴുതിയ കവിതകളാണ് വനപർവ്വം
എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.ഭാരതത്തിൽ നൂറ്റാണ്ടുകൾ മുമ്പ് ബിഷ് ണോയികൾ മരങ്ങൾ സംരക്ഷിക്കാനായി നടത്തിയതിനു ശേഷം നടത്തിയ ഏറ്റവും വലിയ ചെറുത്തുനിൽപ്പു സമരമാണ് സൈലൻ്റ് വാലിയിൽ നടന്നതെന്നും സി.റഹിം പറഞ്ഞു. ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ മുൻമന്ത്രിഎം.കെ. മുനീർ എം.എൽ.എ. അദ്ധ്യക്ഷ്യത വഹികുകയും ആർക്കിടെക്ട് ജി ശങ്കർ പ്രൊഫ. അലിയാർ ആർ.രാജഗോപാൽ, എബ്രഹാം മാത്യു പ്രദീപ് പനങ്ങാട് തുടങ്ങിയവർ പങ്കെടുക്കും .

Related Articles

Latest Articles