'Sunil Chhetri legend'!! Bengaluru FC team owner Parth Jindal is present in support of the star
സുനിൽ ഛേത്രി

മുംബൈ : ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഒന്നാം സെമി ഫൈനൽ മത്സരത്തിനെത്തിയ ബെംഗളൂരു എഫ്സി താരം സുനിൽ ഛേത്രിക്കെതിരെ മുംബൈ സിറ്റി ആരാധകർ ചാന്റ് ചെയ്തതിന് എതിരെ ബെംഗളൂരു എഫ്സി ടീം ഉടമ പാർഥ് ജിൻഡാൽ രംഗത്തു വന്നു. ആർക്കെതിരെയാണ് നിങ്ങൾ ചാന്റ് ചെയ്യുന്നതെന്ന് അറിയാമോ എന്നും നിങ്ങളുടെ ക്ലബും രാജ്യത്തെ ഏത് ക്ലബും ചെയ്യുന്നതിലും മഹത്തായ കാര്യങ്ങളാണ് ആ ഒരു മനുഷ്യൻ ഇന്ത്യൻ ഫുട്ബോളിനായി ചെയ്തതെന്നും ജിൻഡാൽ ട്വീറ്റ് ചെയ്തു.

‘‘അദ്ദേഹം ഒരു ഇതിഹാസമാണ്, എല്ലാ ഫുട്ബോൾ ആരാധകരുടേയും ബഹുമാനം അദ്ദേഹം അർഹിക്കുന്നുണ്ട്.’’– ജിന്‍ഡാൽ വ്യക്തമാക്കി.ഇന്നലെ നടന്ന മത്സരത്തിൽ മുബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു എഫ്സി അട്ടിമറിച്ചത്. ബെംഗളുരുവിന്റെ തുടർച്ചയായ പത്താമത്തെ വിജയമായിരുന്നു ഇന്നലത്തേത്. ഗോൾ നേടിയത് സുനിൽ ഛേത്രി തന്നെയായിരുന്നു എന്നതാണ് രസകരമായ വസ്തുത. 78–ാം മിനിറ്റിലാണ് മത്സരത്തിന്റെ വിധിയുറപ്പിച്ച സുനിൽ ഛേത്രിയുടെ ഹെഡർ ഗോൾ പിറന്നത്. പകരക്കാരനായി ഇറങ്ങി ഇരുപത് മിനിറ്റിനകമാണ് ഛേത്രി ലക്ഷ്യം കണ്ടത്.

വരുന്ന 12ന് ബെംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണു സെമിഫൈനലിലെ രണ്ടാം പാദമത്സരം