Wednesday, May 8, 2024
spot_img

കൊച്ചിയെ വിഴുങ്ങി വിഷപ്പുക! കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും 2 ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, വടവുകോട്– പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു.എന്നാൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.

നേരത്തെ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ കൊച്ചി കോർപ്പറേഷനെയും ജില്ലാ കലക്ടറെയും ഹൈക്കോടതി രൂക്ഷവിമർശിച്ചു. പ്ലാന്റിൽ ഇന്നു രാത്രി 8 മണിക്കകം വൈദ്യുതി ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിന് കോടതി നിർദേശം നൽകി. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണത്തിന് ശക്തമായ സംവിധാനം കൊണ്ടുവരണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Related Articles

Latest Articles