ദില്ലി : സംഘർഷം തുടരുന്ന മണിപ്പൂർ സന്ദർശിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതൃത്വം. മണിപ്പുരിലെ പല സംഘടനകളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ എതിർക്കുകയാണെന്ന് ബിജെപി വക്താവ് സംബിത് പത്ര വെളിപ്പെടുത്തി
‘ചുരാചന്ദ്പുരിലേക്ക് ഹെലികോപ്ടറിൽ പോകാനാണ് ഭരണകൂടം നിർദേശം നൽകിയത്. നിരവധി സംഘങ്ങൾ രാഹുലിനെതിരെ പ്രതിഷേധിക്കുന്നതിനാലാണ് ഹെലികോപ്ടർ മാർഗം നിർദേശിച്ചത്. എന്നാൽ റോഡ് മാർഗമേ പോകുവെന്ന് രാഹുൽ വാശിപിടിക്കുകയായിരുന്നു. രാഷ്ട്രീയം കളിക്കാതെ പിടിവാശി ഉപേക്ഷിച്ച് രാഹുൽ സാഹചര്യം മനസ്സിലാക്കാൻ തയാറാകണമായിരുന്നു. ഹെലികോപ്ടറിന് 2,500 രൂപയെ ചെലവ് വരുകയുള്ളു’ സംബിത് പത്ര പറഞ്ഞു.

