Wednesday, May 15, 2024
spot_img

കണ്ണൂരിനെ ഇളക്കി മറിക്കാൻ “സൂപ്പർ സ്റ്റാർ “കേരള പദയാത്ര കണ്ണൂരിൽ; പറശ്ശിനിക്കടവ് മുത്തപ്പനെ വണങ്ങി കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയ്ക്ക് സമാരംഭം ,മുഖ്യാതിഥി സുരേഷ് ഗോപി

കേരളാ പദയാത്ര ഇന്ന് കണ്ണൂരിൽ.മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയ്ക്ക് പറശ്ശിനിക്കടവ് മുത്തപ്പനെ ദർശിച്ചുകൊണ്ട് തുടക്കം. കാസർഗോഡ് ലോക്സഭ മണ്ഡലത്തിലെ പര്യടനത്തിനുശേഷമാണ് യാത്ര കണ്ണൂരിലെത്തിയത്.ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ഉദ്ഘാടന സദസ്സിൽ സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.

തയ്യിലിലെ മത്സ്യത്തൊഴിലാളികളോടൊപ്പമായിരുന്നു പ്രഭാതഭക്ഷണം. മത – സാമുദായിക നേതാക്കളുമായും കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. മോദി സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളും കേന്ദ്ര വിരുദ്ധ പ്രചാരണങ്ങൾക്കുള്ള മറുപടിയും ജാഥയിൽ ഉണ്ടാവും. എൻഡിഎ ഘടകകക്ഷി നേതാക്കളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

ഓരോ ലോക്സഭാ മണ്ഡലങ്ങളിലും മുൻകൂട്ടി തീരുമാനിച്ച സ്ഥലത്ത് മാത്രമാണ് പദയാത്ര നടത്തുക
കഴിഞ്ഞ പത്ത് വർഷത്തിൽ പദ്ധതികൾ, നികുതി വിഹിതം എന്നിവയിലെല്ലാം കേരളത്തിന് വലിയ പരിഗണന ലഭിച്ചു, യുപിഎ സർക്കാരിന്റെ പത്ത് വർഷത്തെക്കാൾ പതിന്മടങ്ങിലധികം മോദി സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയാണ് പദയാത്രയുടെ ലക്ഷ്യം.

Related Articles

Latest Articles