Sunday, September 27, 2026

സുപ്രീം കോടതിയില്‍ ഇനി മുഴുവന്‍ സമയ വാദം കേൾക്കും; ഏപ്രില്‍ 4 മുതല്‍

ദില്ലി: അടുത്ത തിങ്കളാഴ്ച മുതല്‍ സുപ്രീം കോടതിയില്‍ മുഴുവന്‍ സമയ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി. രമണ അറിയിച്ചു. കൂടാതെ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അഭിഭാഷകര്‍ക്ക് വെര്‍ച്വല്‍ ഹിയറിംഗ് നല്‍കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ സുപ്രീം കോടതിയില്‍ പൂര്‍ണമായ വെര്‍ച്വല്‍ ഹിയറിംഗുകള്‍ നടക്കുന്നുണ്ട്. മറ്റ് ദിവസങ്ങളില്‍, അഭിഭാഷകര്‍ക്ക് ലഭ്യമായ വെര്‍ച്വല്‍ ഓപ്ഷനോടുകൂടിയ ഹിയറിംഗുകള്‍ ഫിസികല്‍ ഫോമിലാണ് നടക്കുന്നത്.

സുപ്രീം കോടതി വാദം കേള്‍ക്കുന്നത് പൂര്‍ണ്ണമായ വെര്‍ച്വല്‍ മോഡിലേക്ക് മാറിയത് 2020 മാർച്ചിൽ കോവിഡ്-19 നെ തുടര്‍നന്നായിരുന്നു.

Related Articles

Latest Articles