Monday, April 29, 2024
spot_img

രക്ഷാബന്ധൻ ദിനം വ്യത്യസ്തമാക്കി സൂറത്ത്: രാജ്യത്തെ ഏറ്റവുംവിലകൂടിയ രാഖി നിർമ്മിച്ച് ശ്രദ്ധേയമായി ഗുജറാത്ത്

സൂറത്ത്: എല്ലാവർഷവും വ്യത്യസ്തമായ രീതിയിലാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. ഈ വർഷം രക്ഷാബന്ധൻ ദിനം ഏറ്റവും കൂടുതൽ വ്യത്യസ്തമാക്കിയിരിക്കുന്നത് സൂറത്താണ്. രാജ്യത്തെ ഏറ്റവും വില കൂടിയ രാഖി നിർമ്മിച്ചാണ് സൂറത്ത് വ്യത്യസ്തമാകുന്നത്.നൂലിൽ കോർത്ത രാഖി മുതൽ സ്വർണ്ണം,പ്ലാറ്റിനം, ഡയമണ്ട് തുടങ്ങിയവയിൽ നിർമ്മിച്ച രാഖിയും സംസ്ഥാനത്ത് സുലഭമാണ്.

സൂറത്തിലെ ജ്വല്ലറിയിൽ 400 രൂപ മുതൽ 5 ലക്ഷം രൂപ വരെ വില മതിക്കുന്ന രാഖികൾ ലഭ്യമാണെന്ന് വ്യാപാരികൾ പറഞ്ഞു. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് പ്രത്യേകമായി തയ്യാറാക്കിയതാണ് രാഖിയെന്നും എന്നാൽ ആഭരണങ്ങളായും ഇത് ഉപയോഗിക്കാമെന്ന് ജ്വലറി ഉടമയായ ദീപക് ഭായ്വ്യക്തമാക്കി.

സാഹോദര്യ സ്‌നേഹത്തെ ഊട്ടിയുറപ്പിക്കുന്ന പുണ്യ ദിനമാണ് രക്ഷാബന്ധൻ ദിനമായി ആചരിക്കുന്നത്.അന്നേ ദിവസം സഹോദരി സഹോദരനാണ് രാഖി കെട്ടുക. സഹോദരന്റെ സംരക്ഷണമാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. തിരികെ സഹോദരൻ സമ്മാനങ്ങൾ നൽകുകയും ചെയ്യും. പെൺകുട്ടികളാണ് സിൽക്ക് നൂലിൽ നിർമ്മിച്ച രാഖി കെട്ടുയെന്നാണ് ഐതീഹ്യം. ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ പൗർണമി ദിനത്തിലാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്.

Related Articles

Latest Articles