Saturday, October 10, 2026

എന്റെ പ്രിയപ്പെട്ട സഹോദരന് ആശംസകൾ നേരുന്നു! രാജ്യത്തെ സ്ത്രീകള്‍ താങ്കളുടെ തണലില്‍ പൂര്‍ണ്ണ സുരക്ഷിതരാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി അയച്ചുകൊടുത്ത്‌ പാകിസ്താന്‍ സഹോദരി

ദില്ലി: ഇന്ത്യയിലെ രക്ഷാബന്ധന്‍ ആഘോഷത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖിയും , കാര്‍ഡും അയച്ചു കൊണ്ട് 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയാശംസകള്‍ നേര്‍ന്ന് പാകിസ്ഥാനിലെ സഹോദരി.

രാജ്യത്തെ സ്ത്രീകള്‍ താങ്കളുടെ തണലില്‍ പൂര്‍ണ്ണ സുരക്ഷിതരാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ താങ്കള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പാകിസ്താന്‍ സ്വദേശിനിയായ ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹോദരന്‍ എന്നാണ് വിശേഷിപ്പിച്ചത്. ഷെയ്ഖ് മുന്‍പും പ്രധാനമന്ത്രിക്ക് രാഖി ബന്ധിക്കുവാന്‍ ഇന്ത്യയിൽ എത്തിയിട്ടുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുവാന്‍ വീണ്ടും തനിക്ക് അതിയായ ആഗ്രഹമുണ്ട്. ഉടനെ തന്നെ അത് സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. എന്റെ സഹോദരന് ഞാന്‍ സ്വയം നിര്‍മ്മിച്ച രാഖിയാണ് അയക്കുന്നത്. രശ്മി റിബ്ബണ്‍ ഉപയോഗിച്ച്‌ എംബ്രോയ്ഡറി ഡിസൈനിലാണ് രാഖി നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി ദിവസവും ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹം തന്നെ അധികാരത്തില്‍ വരുമെന്നും ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ് പറഞ്ഞു.

രക്ഷാബന്ധന്‍ സഹോദര ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അദ്ദേഹം എനിക്ക് സഹോദരനാണ്. കഴിവും സാമര്‍ത്ഥ്യവുമുളള അദ്ദേഹത്തിന് രാജ്യത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവ നടപ്പിലാക്കാന്‍ അദ്ദേഹം വീണ്ടും അധികാരത്തില്‍ എത്തേണ്ടത് അനിവാര്യമാണെന്നും ഷെയ്ഖ് വ്യകത്മാക്കി.

Related Articles

Latest Articles