Thursday, May 16, 2024
spot_img

പ്രൗഡ ഗംഭീരമായി വൈശാഖ മാസാചാരണത്തിന് തുടക്കം കുറിച്ചു: ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു; നാരായണ ചൈതന്യ രഥത്തിലേക്ക് നടൻ ഭരത് സുരേഷ് ഗോപി ഭദ്രദീപം പകർന്നു

പ്രൗഡ ഗംഭീരമായി വൈശാഖ മാസാചാരണത്തിന് തുടക്കം കുറിച്ചു: ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു; നാരായണ ചൈതന്യ രഥത്തിലേക്ക് നടൻ ഭരത് സുരേഷ് ഗോപി ഭദ്രദീപം പകർന്നു

പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളിൽ വൈശാഖ മാസാ ചാരണത്തിന് പ്രൗഡ ഗംഭീര മായ തുടക്കം കുറിച്ചു. ഇന്നലെ രാവിലെ 7ന് വൈശാഖ മാസാചരണവും അഞ്ചമ്പല ദർശനവും തൃച്ചിറ്റാറ്റ് മഹാ ക്ഷേത്രത്തിൽ ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു.  നാരായണ ചൈതന്യ രഥത്തിലേക്ക് നടൻ ഭരത് സുരേഷ് ഗോപി ഭദ്രദീപം പകർന്നു.

തുടർന്ന് തിരുവൻ വണ്ടൂർ, തൃക്കൊടിത്താനം, തിരുവാറന്മുള, തൃപ്പുലിയൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി സമർപ്പണ സമ്മേളനവും നടത്തി. സമർപ്പണ സമ്മേളനത്തിൽ ബി. രാധാകൃഷ്ണമേനോൻ
അധ്യക്ഷത വഹിച്ചു. തിരുവഭരണം കമ്മിഷണർ എസ് അജിത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആറന്മുള എ സി കെ സൈനുരാജ്, ചെങ്ങന്നൂർ എ ഒ വി ജി പ്രകാശ്, സബ് ഗ്രൂപ്പ് ഓഫിസർ അഖിൽ ജി കുമാർ, സത്രം ജനറൽ കൺവീനർ പ്രസാദ് കളത്തൂർ,കൺവീനർ രാജീവ്‌ മുടിയേൽ, ഉപദേശക സമതി അധ്യക്ഷൻ മാരായ മധുസൂദനൻ ജി സോപാനം, അഭിലാഷ് വാഴപ്പള്ളിൽ, രാജേന്ദ്രബാബു, എ ആർ രാധാകൃഷ്ണൻ, ശ്രീകുമാർ ഇടശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

അതേസമയം കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷം ആയി ചടങ്ങുകൾ മാത്രമാണ് നടന്നു വന്നത്. ഭാരതത്തിലെ നൂറ്റി എട്ടു വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്പെട്ട കേരളത്തിലെ പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളിലേക്ക് ഇന്നലെ മുതൽ ഭക്തജന പ്രവാഹമായിരുന്നു. വൈശാഖ മാസത്തിൽ മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതാണ് ഏറെ പ്രാധാന്യം. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈഷ്ണവ ഭക്തരും വന്നു തുടങ്ങി. ഒരു മാസം നീണ്ടു നിൽക്കുന്ന വൈശാഖ മാസാചാരണ ത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ നാരായണീയം, ഭാഗവതം, എന്നിവ പാരായണം നടത്തും.

Related Articles

Latest Articles