Celebrity

കല്‍പ്പറ്റയിലെ വനവാസി കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി; ഇനിമുതൽ ചോർച്ചയില്ലാത്ത വീടുകളിൽ കഴിയാം

വയനാട്: കല്‍പ്പറ്റയിലെ വനവാസി കുടുംബങ്ങള്‍ക്ക് ബിജെപി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപിയുടെ സഹായം. മുട്ടിലിലെ വനവാസി കുടുംബങ്ങള്‍ക്ക് ഇനി മുതൽ ചോർച്ചയില്ലാതെ കഴിയാം.

കല്‍പ്പറ്റ മുട്ടിലിലെ 35 വനവാസി കുടുംബങ്ങളാണ് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ താമസിക്കുന്നത്. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന് വീടുകളിലെ ചോര്‍ച്ച താത്കാലികമായി പരിഹരിക്കുന്നതിനുള്ള ടാര്‍പോളിനുകള്‍ കല്‍പ്പറ്റയിലെത്തി.

ടാര്‍പോളിനുകള്‍ ഉപയോഗിച്ച്‌ വീട് മേഞ്ഞാല്‍ ചോര്‍ച്ചയ്‌ക്ക് താത്കാലിക പരിഹാരം കാണാം. എന്നാല്‍ ചിലവേറിയതിനാല്‍ ഇത്രയും ടാര്‍പോളിനുകള്‍ ആര് നല്‍കുമെന്നായി ചോദ്യം. ഇതിനെ തുടർന്ന് ബിജെപി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേഷ് ഗോപിയോട് ഇക്കാര്യം അവതരിപ്പിച്ചത്. അടുത്തിടെ കല്‍പ്പറ്റയില്‍ എത്തിയ സുരേഷ് ഗോപി ഈ വനവാസി കോളനിയും സന്ദര്‍ശിച്ചിരുന്നു.

സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി അംഗം രഞ്ജിത്ത് കാര്‍ത്തികേയന്‍ ആണ് ടാര്‍പോളിനുകള്‍ നല്‍കിയത്.കഴിഞ്ഞ ദിവസമായിരുന്നു ടാര്‍പോളിന്‍ വേണമെന്ന് സുബീഷ് ഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ 35 കുടുംബങ്ങള്‍ക്ക് ആവശ്യമായ ടാര്‍പോളിന്‍ കല്‍പ്പറ്റയിലെത്തി 18 മണിക്കൂറിനുള്ളില്‍ കോട്ടയത്തു നിന്നും കേരള റോഡ് സര്‍വീസിന്റെ സിറാജ് ടാര്‍പോളിനുകള്‍ കല്‍പ്പറ്റയില്‍ എത്തിച്ചു നല്‍കിയത്. നാളെയും മറ്റന്നാളുമായി ബിജെപി പ്രവര്‍ത്തകര്‍ ഈ ടാര്‍പോളിനുകള്‍ ഉപയോഗിച്ച്‌ വനവാസി കുടിലുകള്‍ മേഞ്ഞു കൊടുക്കും.

 

B4 Admin

Recent Posts

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

1 hour ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

1 hour ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

3 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

4 hours ago

കൊച്ചി ആഡംബര കാറപകടം: 17-കാരന് ജാമ്യം നീതിക്കായി പോരാട്ടം തുടർന്ന ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…

6 hours ago

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

1 day ago