Saturday, January 10, 2026

ദിലീപിന്റെ അഭിഭാഷകൻ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ (Dileep) അഭിഭാഷകനെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. അഡ്വ. ബി രാമൻപിള്ള അഭിഭാഷകവൃത്തിയുടെ ചട്ടങ്ങൾക്ക് എതിരായി പ്രവർത്തിച്ചുവെന്നാണ് പരാതി. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

അഭിഭാഷക വൃത്തിയുടെ ചട്ടങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് പരാതി നല്‍കിയത്. അടിയന്തരമായി ബാര്‍ കൗണ്‍സില്‍ സംഭവത്തില്‍ ഇടപെടണമെന്നും അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു

Related Articles

Latest Articles