Sunday, May 19, 2024
spot_img

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നും സംശയം;നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

ഒഡിഷ: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നുമുള്ള സംശയത്തെ തുടർന്ന് നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച് പിതാവ്. ഒഡീഷയിലെ ബാസലോർ ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ഒരു വർഷം മുൻപ് വിവാഹം കഴിഞ്ഞ ചന്ദ്രനും ഭാര്യയ്ക്കും 20 ദിവസം മുൻപാണ് ഒരു പെൺകുഞ്ഞു പിറന്നത്. എന്നാൽ, കുഞ്ഞ് തന്റേതല്ല എന്ന് ചന്ദ്രന് സംശയമുണ്ടായിരുന്നു. കുഞ്ഞിന്റെ പേരിടൽ ചടങ്ങ് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് ചന്ദൻ കുഞ്ഞിന്റെ ദേഹത്ത് വിഷം കുത്തി വച്ച് കൊല്ലാൻ ശ്രമിച്ചത്. ആ സമയത്ത് ഇയാളുടെ ഭാര്യ കുളിക്കുകയായിരുന്നു. തിരികെ എത്തിയ ഭാര്യയാണ് കുഞ്ഞിന് സമീപത്തായി സിറിഞ്ച് കണ്ടത്. പിന്നാലെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയോടുള്ള സംശയവും ദേഷ്യവുമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുള്ള കാരണമെന്ന് ചന്ദ്രൻ പോലീസിനോട് പറഞ്ഞു.

Related Articles

Latest Articles