Sunday, May 5, 2024
spot_img

ജമ്മു കശ്മീരിലെ പൂഞ്ചിൽ 3 ഭീകരർ പിടിയിൽ; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്ത് സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ മൂന്ന് ഭീകരരെ സൈന്യം പിടികൂടി. മുഹമ്മദ് ഫാറൂഖ് (26), മുഹമ്മദ് റിയാസ് (23), മുഹമ്മദ് സുബൈർ (22) എന്നിവരെയാണ് സൈന്യം അറസ്റ്റ് ചെയ്തത്.

ഒരു എകെ റൈഫിൾ, രണ്ട് പിസ്റ്റളുകൾ, ആറ് ഗ്രനേഡുകൾ, ഐഇഡി, ഹെറോയിൻ എന്ന് സംശയിക്കുന്ന 20 പാക്കറ്റുകൾ എന്നിവ ഇവരിൽ നിന്നും കണ്ടെടുത്തു. ജില്ലയിലെ കർമ്മദ മേഖലയിലെ നിയന്ത്രണ രേഖയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടാണ് സൈന്യം വെടിയുതിർത്തത്. പിന്നാലെ മൂന്ന് ഭീകരരെ സൈന്യം പിടികൂടുകയായിരുന്നു. പിടികൂടിയ മൂന്ന് ഭീകരരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.

Related Articles

Latest Articles