Sunday, January 11, 2026

ബിജെപി നേതാക്കളെ സ്വീകരിച്ച നാസര്‍ ഫൈസി കൂടത്തായിക്കു സമസ്തയുടെ ശാസനയ്ക്കു പിന്നാലെ സസ്‌പെന്‍ഷന്‍

കോഴിക്കോട്: ബിജെപിയുടെ പൗരത്വ ബില്‍ അനുകൂല കാന്പയ്‌നില്‍ പങ്കെടുത്ത എസൈ്വഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സമസ്തയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. സമസ്ത അധ്യക്ഷന്‍ സയിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ശാസനയ്ക്കു പിന്നാലെയാണു നടപടി.

ഞായറാഴ്ചയാണു നാസര്‍ ഫൈസി പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു വീട്ടിലെത്തിയ ബിജെപി നേതാക്കളെ സ്വീകരിച്ച് ലഘുലേഖ വാങ്ങിയത്. ഇതു സംഘടനയ്ക്കുള്ളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. കൂടത്തായിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിഫ്രി തങ്ങളുടെ ഇടപെടലുണ്ടായത്.

Related Articles

Latest Articles