Sunday, May 19, 2024
spot_img

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു; പ്രദീപിന്റെ ആക്ടീവയിൽ ഇടിച്ച വാഹനം നിർത്താതെ പോയി; സംഭവത്തിൽ ദുരൂഹതയെന്ന് സഹപ്രവർത്തകർ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ അന്തരിച്ചു. കാരയ്ക്കാമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ നിന്നും വാഹനം പ്രദീപ് സഞ്ചരിച്ച ആക്ടീവ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടശേഷം ഇടിച്ച വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സഹപ്രവർത്തകരായ മാധ്യമപ്രവർത്തകർ ആരോപിച്ചു.

മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലിൽ പ്രവർത്തിച്ചിരുന്നു. മംഗളം ചാനല്‍ വിട്ടതിന് പിന്നാലെ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. തത്വമയി ന്യൂസിന്റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
വൈകിട്ട് 3. 30 നാണ് അപകടമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles