തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് അന്തരിച്ചു. കാരയ്ക്കാമണ്ഡപത്തില്‍ വെച്ചുനടന്ന ബൈക്ക് അപകടത്തിലായിരുന്നു അന്ത്യം.
ഒരേ ദിശയില്‍ നിന്നും വന്ന വണ്ടി തട്ടിയായിരുന്നു അപകടം. ഒരു ഓൺലൈൻ ചാനലിൽ ജോലി ചെയ്തു വരികയായിരുന്നു പ്രദീപ്. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. പ്രദീപ് ഓടിച്ച് ആക്ടീവ് ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.
മംഗളം ഹണിട്രാപ് കേസിൽ പ്രതിചേർത്ത പ്രദീപിനെ പിണറായി സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് താൻ ഈ കേസിൽ ഒരുവിധത്തിലും ഉൾപ്പെട്ടിട്ടില്ല എന്നും പിണറായി സർക്കാർ മന്ത്രിസഭയിലെ കൂടുതൽ മന്ത്രിമാർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതേസമയം അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പത്രപ്രവർത്തകർ ആരോപിക്കുന്നത്. തത്വമയി ന്യൂസിന്റെ ഭാഗം കൂടിയായിരുന്നു അദ്ദേഹം.

