Saturday, May 4, 2024
spot_img

അധാർമിക ശക്തികളുടെ നെഞ്ചുപിളർന്ന വാക്ശരങ്ങൾ; ജഗത്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ ജന്മദിനം

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ ജന്മദിനമാണിന്ന്.
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ആദ്ധ്യാത്‌മിക മണ്ഡലങ്ങളിൽ അനീതിക്കും അതിക്രമങ്ങൾക്കും എതിരെ ഒരു കൊടുങ്കാറ്റായ് ആഞ്ഞു വീശിയടിച്ച ഒരു വ്യക്തിയായിരുന്നു ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍.

അധാർമിക ശക്തികളുടെ നെഞ്ചു പിളർക്കുന്നതിന് അദ്ദേഹത്തിന്‍റെ മൂർച്ചയേറിയ വാക്ധോരണി ശരങ്ങളായി മാറി. അയോദ്ധ്യ, വൈക്കം, നിലക്കൽ, പാലുകാച്ചിമല, ഗുരുവായൂർ, ശബരിമല അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നിരവധി സമരമുഖങ്ങളിലും,വേദികളിലുമെല്ലാം മുന്‍പന്തിയില്‍ നിന്നും സധൈര്യം നയിച്ച ഒരു പോരാളി തന്നെയായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍.

ഇന്നും കേരളത്തിലെ മൺതരികളിൽ പോലും ജഗദ്ഗുരുവിന്‍റെ ശബ്ദം പ്രതിധ്വനിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ വാക്ചാതുര്യവും പോരാട്ടവീര്യവുമെല്ലാം നാടിനു ആവേശം തന്നെയാണ്. മങ്ങാതെ, മായാതെ ഇന്നും ജനഹൃദയങ്ങളിൽ അദ്ദേഹത്തിന്‍റെ ത്യാഗം ജീവിക്കുന്നുണ്ട്.

Related Articles

Latest Articles