തിരുവനന്തപുരം : മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് സ്വപ്‌ന സുരേഷിന്റെ വക ഉഗ്രൻ പണി . മുൻ സ്‌പീക്കറുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ നിഷേധിച്ചതിനെ തുടർന്നാണ് തെളിവുകൾ പുറത്ത് വിട്ടത്. റെമി മാർട്ടിൻ മദ്യത്തിന്റെ ചിത്രങ്ങളടക്കമാണ് സ്വപ്‌ന സുരേഷ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും വേണ്ടിയുള്ള ഓർമ്മപ്പെടുത്തൽ മാത്രമാണിതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സ്വപ്ന സുരേഷ് പറയുന്നു, ‘ഇത് അദ്ദേഹത്തെ എല്ലാം ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. ബാക്കി തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും’

