Monday, April 29, 2024
spot_img

പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റി സ്വാതി മിസ്രയുടെ ശ്രീരാമ ഭജന, റാം ആയേംഗേ എന്ന ഭക്തി ഗാനം മനോഹരം എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി

ദില്ലി- ശ്രീരാനെ കുറിച്ചുള്ള ഭക്തിസാന്ദ്രമായ ഭജൻ ആണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. ശ്രീരാമനെ പ്രകീർത്തിച്ച് മുംബൈ ആസ്ഥാനമാക്കിയ സംഗീതജ്ഞ സ്വാതി മിശ്ര ആലപിച്ച ഭക്തിഗാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരെ ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ‘റാം ആയേംഗേ’ എന്ന ഭക്തിഗാനം യൂടൂബിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ പ്രധാനമന്ത്രി “മനോഹരം” എന്ന് വിളിച്ച് തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. യൂട്യൂബിൽ 6.9 ലക്ഷം ലൈക്കുകളാണ് ഗാനത്തിന് ലഭിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സ്വാതി മിശ്ര രാം ആയെങ്കെ റിലീസ് ചെയ്തത്. വരാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനായി തൻ്റെ ശ്രോതാക്കളെ അംബരിപ്പിച്ച് ജനുവരി 2-ന് രാം ആയേ ഹേ എന്ന പുതിയ ട്രാക്കും പുറത്തിറക്കി. മിശ്രയുടെ ശബ്ദം യഥാർത്ഥത്തിൽ ശ്രോതാക്കളെ ഭക്തിസാന്ദ്രവും അതീന്ദ്രിയവുമായ ഒരു ഇടത്തിലേക്ക് കടത്തിവിട്ടു,

വരികൾ എഴുതുന്നതിൽ മിശ്രയുടെ സർഗ്ഗാത്മകതയും മികവുറ്റതുമാണ്. സ്വാതി മിശ്രയുടെ പുതുതായി പുറത്തിറക്കിയ ഒറിജിനൽ ട്രാക്ക് ഈ മാസം അയോദ്ധ്യയിൽ നടക്കാനിരിക്കുന്ന ശ്രീരാമ ലല്ലയുടെ അഭിഷേകത്തിനായുള്ള ഒരു ഉദ്യമമാണ്.

Related Articles

Latest Articles